Site icon Janayugom Online

സിക്കിം മണ്ണിടിച്ചില്‍: ഒരാള്‍ മരിച്ചു, അഞ്ചുപേരെ കാണാതായി

കനത്തമഴയെ തുടര്‍ന്ന് സിക്കിമിലെ മാംഗന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേരെ കാണാതാകുകയും ചെയ്തു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി , റോഡ് ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുതി പോസ്റ്റുകള്‍ ഒലിച്ചു പോയി. മാംഗാനിലെ പക്ഷേപ് പ്രദേശത്ത് നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇവിടെ നിന്ന് രണ്ടുപേരെയും അംബിതാംഗില്‍ നിന്ന് മൂന്നു പേരെയും കാണാതായിട്ടുണ്ട്. ഗെയ്താങ്ങിൽ മൂന്ന് വീടുകൾക്കും പെൻ്റോക്കിന് സമീപമുള്ള നമ്പതാങ്ങിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ബ്രിങ്ബോങ് പൊലീസ് ഔട്ട്‌പോസ്റ്റ് അടുത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി. 

സ്ഥിതിഗതികൾ വിലയിരുത്താന്‍ മാംഗൻ ജില്ലാ മജിസ്‌ട്രേറ്റ് ഹേം കുമാർ ചെത്രി വിവിധ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചു.ഈ നിർഭാഗ്യകരമായ സംഭവത്തില്‍ ദുരിതബാധിതര്‍ക്കൊപ്പം സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് വ്യക്തമാക്കി. മരിച്ചുപോയ കുടുംബങ്ങൾക്കും മണ്ണിടിച്ചിലിൽ നാശനഷ്ടം സംഭവിച്ചവർക്കും കുടിയിറക്കപ്പെട്ടവർക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ദുരിതബാധിതരായ ജനങ്ങള്‍ക്ക് താല്‍ക്കാലിക സഹായം , അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ നല്‍കമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. 

Eng­lish Summary:Sikkim land­slide: One dead, five missing

You may also like this video

Exit mobile version