Site iconSite icon Janayugom Online

സൈലന്റ് അറ്റാക്ക്

രു വിളി, ഉണർത്തുപാട്ടായ്
ഉയരുന്നു പുലർവേളയെന്നും
പതിവുപോലന്നും പതിയെയൊരുവിളി
മധുരമാം മൊഴിയതു പ്രിയനുണരുവാൻ
അന്നാവിളി തെല്ലൊരച്ചയിലായ്
വിളികേൾക്കാതുറങ്ങൂന്നു പ്രിയനവൻ
നിലവിളിയൊരു സന്ദേശമായി
സന്ദേഹം, മായ്പും കിതപ്പുമായ്
പിന്നെയൊരാൾക്കൂട്ടം
കൈപിടിച്ചാരൊക്കെയോ വൃഥാ
ആശിച്ചുനോക്കി തുടിപ്പുകൾ
ഇനി ഉണരാതുറക്കമായെന്നവർ
പറയാതെ പറയുന്നുമൂകമായി
ദേഹഭാഷകൾതൻ സന്ദേശഭാവങ്ങൾ
രാ‍ത്രിയിലെപ്പൊഴോ വേഗമൊരു വേള-
നിലച്ചതത്രേ നിഗൂഡ നിശബ്ദമായ്
ഉള്ളിലൊരുൾക്കിടിലമായി വന്നുതറച്ചു-
രണ്ടാംഗലേയവാക്കുകൾതൻ മിശ്രണമതു
‘സൈലന്റ് അറ്റാക്ക്’

Exit mobile version