സിൽവർ ലൈൻ അർധ അതിവേഗ റയിൽ പദ്ധതിയെക്കുറിച്ച് കേരള റയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റയിൽ) സംവാദം ഇന്ന്. ഇന്ന് രാവിലെ 11 മണിക്ക് ഹോട്ടൽ താജ് വിവാന്തയിലാണ് പരിപാടി. പദ്ധതിയെക്കുറിച്ച് വ്യത്യസ്ത നിലപാടുകളുള്ളവർ ചർച്ചയിൽ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.
കണ്ണൂർ ഗവ. കോളജ് ഓഫ് എൻജിനീയറിംഗ് റിട്ട, പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ഡോ. ആർ വി ജി മേനോൻ, റിട്ടയേർഡ് റയിൽവേ ബോർഡ് മെംബർ (എൻജിനീയറിംഗ്) സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ്പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും.
നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റയിൽവേസിൽ നിന്ന് വിരമിച്ച സീനിയർ പ്രൊഫസർ മോഹൻ എ മേനോനായിരിക്കും മോഡറേറ്റർ. കെ-റയിലിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ചർച്ച തത്സമയമുണ്ടാകും. ക്ഷണിക്കപ്പെട്ട സദസ്സിനു മാത്രമായിരിക്കും പ്രവേശനം.
English summary;Silver Line: K‑Rail debate tomorrow
You may also like this video;