Site iconSite icon Janayugom Online

സി​ൽ​വ​ർ​ലൈ​ന്‍ പദ്ധതി; സ​ർ​വേ തു​ട​രാ​ൻ ഹൈ​ക്കോ​ട​തി​ അ​നു​മ​തി

സി​ല്‍​വ​ര്‍​ലൈ​ന്‍ ഭൂ​മി സ​ര്‍​വേ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. ഭൂ​മി സ​ര്‍​വേ ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചിന്റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി. പ​രാ​തി​ക്കാ​രു​ടെ ഭൂ​മി​യി​ലെ സ​ര്‍​വേ ത​ട​ഞ്ഞ ഉ​ത്ത​ര​വാ​ണ് റ​ദ്ദാ​ക്കി​യ​ത്. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചിന്റേ​താ​ണ് ഉ​ത്ത​ര​വ്. ഡി​പി​ആ​ര്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഡി​വി​ഷ​ൻ ബെ​ഞ്ച് ഒഴിവാക്കി.

സ​ര്‍​ക്കാ​രിന്റെ വാ​ദ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും പ​രാ​തി​ക്കാ​രു​ടെ ഹ​ര്‍​ജി​യി​ലെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ള്‍​ക്ക​പ്പു​റം ക​ട​ന്നാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചിന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്നും അ​പ്പീ​ലി​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചു. സാ​മൂ​ഹി​കാ​ഘാ​ത സ​ര്‍​വേ നി​ര്‍​ത്തി വ​യ്ക്കു​ന്ന​ത് പ​ദ്ധ​തി വൈ​കാ​ന്‍ കാ​ര​ണ​മാ​കും, ഇ​ത് പ​ദ്ധ​തി ചെ​ല​വ് ഉ​യ​രാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അറിയിച്ചു.

eng­lish summary;Silver Line Project; The High Court allowed the sur­vey to proceed

you may also like this video;

Exit mobile version