Site iconSite icon Janayugom Online

സിൽവർ ലൈൻ പദ്ധതി; മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളം. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 12:30‑നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി കേരളത്തിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. 

പദ്ധതിക്ക് നേരത്തെ നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ, ഇ. ശ്രീധരൻ മുന്നോട്ട് വെച്ച ബദൽ പദ്ധതി മുന്നിൽവെച്ച് കേന്ദ്രവുമായി ചർച്ച നടത്താനായിരിക്കും കേരളം ശ്രമിക്കുക. പദ്ധതിയിൽ കേന്ദ്രത്തിന്റെ നിലപാട് നിർണായകമാണ്. സമവായത്തിലെത്താൻ കഴിഞ്ഞാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കും. അല്ലാത്തപക്ഷം ഉപേക്ഷിക്കേണ്ടി വരും. അതേസമയം, സംസ്ഥാനത്തെ ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും.

Exit mobile version