Site icon Janayugom Online

സില്‍വര്‍ലൈന്‍; സംശയങ്ങള്‍ക്ക് ഇന്ന് തല്‍സമയം മറുപടി നല്‍കും

കെ റെയില്‍ ഇന്ന് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തല്‍സമയം മറുപടി നല്‍കും. ജനസമക്ഷം സില്‍വര്‍ലൈന്‍ എന്നാണ് പരിപാടിയുടെ പേര്. വൈകിട്ട് 4 മണി മുതല്‍ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളില്‍ കമന്റായി ചോദ്യങ്ങള്‍ ചോദിക്കാം.

ഇമെയില്‍ വഴിയും ചോദ്യങ്ങള്‍ അയക്കാം. കെ റെയില്‍ മാനേജിങ് ഡയറക്ടര്‍ വി അജിത് കുമാര്‍, സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ എം സ്വയംഭൂലിഗം എന്നിവരാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക.

Eng­lish sum­ma­ry; Sil­ver­line; Doubts will be answered live today

You may also like this video;

Exit mobile version