Site iconSite icon Janayugom Online

സിൽവർലൈന് അനുമതിയില്ല; കേന്ദ്രം ഹൈക്കോടതിയിൽ

സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്.

കെ റെയിൽ കൈമാറിയ ഡിപിആർ അപൂർണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സിൽവർലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികളിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. സിൽവർലൈനിനുള്ള സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല.

സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയം സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

Eng­lish summary;Silverline not allowed; Cen­tral In High Court

You may also like this video;

Exit mobile version