Site iconSite icon Janayugom Online

സിൽവർലൈൻ: സർവേ തടഞ്ഞ രണ്ടാം ഉത്തരവും റദ്ദാക്കി

സിൽവർലൈൻ പദ്ധതിക്കായി സർവേ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാരിന്റെ അപ്പീലിൽ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുൻപാകെ എത്തിയ ഹര്‍ജികളിൽ കോടതി സർവേ തടഞ്ഞ് നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ സമീപിക്കുകയും ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

എന്നാൽ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണനയിലിരിക്കെ തന്നെ സിംഗിൾ ബെഞ്ച് വീണ്ടും സർവേ തടഞ്ഞ് രണ്ടാമത് ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്താണ് സർക്കാർ വീണ്ടും അപ്പീൽ നൽകിയത്.

സിൽവർലൈനിൽ അപ്പീൽ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കേ സർവേ തടഞ്ഞ് വീണ്ടും ഉത്തരവിട്ട സിംഗിൾ ബെഞ്ച് നടപടിയിൽ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അതൃപ്തി അറിയിച്ചു. അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് സിംഗിൾ ബെഞ്ചിനെ അറിയിച്ചില്ലേയെന്നു വാദത്തിനിടെ എജിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

അപ്പീൽ വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണെന്ന് കേസ് പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നുവെന്നും സർക്കാർ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് പുതിയ ഉത്തരവിറക്കിയതെന്നും അ‍ഡ്വക്കറ്റ് ജനറൽ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.

eng­lish summary;Silverline: The sec­ond order block­ing the sur­vey was also canceled

you may also like this video;

Exit mobile version