സ്റ്റുഡന്റസ് ഇസ്ലാമിക് മുവ്മെന്റ് ഓഫ് ഇന്ത്യ (സിമി ) നിരോധനം അഞ്ച് വര്‍ഷം കൂടി നീട്ടി. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ‌്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം നീട്ടുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
2001ല്‍ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരാണ് ആദ്യം സിമിയെ നിരോധിച്ചത്. അതിന് ശേഷം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും സംഘടനയുടെ നിരോധനം നീട്ടുകയായിരുന്നു. പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും. സമാധാനത്തിനും സാമുദായിക സൗഹാർദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.
English Summary: SIMI ban extended for another five years
You may also like this video