മാനന്തവാടി സബ് ആർടി ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ ഗതാഗത കമ്മിഷനോട് റിപ്പോർട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവർത്തർ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നൽകുന്ന ഡയറിക്കുറിപ്പുകൾ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല അന്വേഷണത്തിനായി മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മിഷണർ കൽപ്പറ്റയിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഓഫിസ് ചുമതലയുള്ള ജോയിന്റ് ആർടിഒ വിനോദ് കൃഷ്ണയോട് ജോയിന്റ് കമ്മിഷണർ വിശദീകരണം തേടും.
സിന്ധുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ മാനന്തവാടി സബ് ആർടി ഓഫിസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ജീവനക്കാർക്കെതിരെ മാനന്തവാടി സബ് ആർടി ഓഫിസിനുമുന്നിൽ വിവിധ പാർട്ടികൾ പ്രതിഷേധം തുടരുകയാണ്.
English summary;Sindhu commits suicide: Transport Minister seeks report
You may also like this video;