Site iconSite icon Janayugom Online

സിന്ധു മൂന്നാംറൗണ്ടില്‍

P V SindhuP V Sindhu

ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു മൂന്നാംറൗണ്ടില്‍. സ്ലോവാക്യയുടെ മാര്‍ട്ടിന റപീസ്‌കക്കെതിരെ 24 മിനിറ്റിനുള്ളില്‍ 21–7,21–9 എന്നനിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അനായാസ ജയം.

റപീസ്കക്കു സിന്ധുവിനെതിരെ വെല്ലുവിളികളൊന്നും ഉയര്‍ത്താനായില്ല. തായ്‌ലാൻഡിന്റെ പോണ്‍പാവീ ചോച്ചുവോങ്ങാണ് സിന്ധുവിന്റെ അടുത്ത എതിരാളി. വനിത സിംഗിള്‍സില്‍ സിന്ധു മാത്രമാണ് ഇന്ത്യയില്‍ നിന്നുളള ഏക താരം.

പുരുഷവിഭാഗത്തില്‍ കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍ എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഇഞ്ചോടിഞ്ചുളള പോരാട്ടത്തിനോടുവില്‍ ചൈനയുടെ ലീ ഷി ഫെംഗിനെ തകര്‍ത്താണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 15–21, 21–28, 21–19 എന്നിങ്ങനെയായിരുന്നു പോയിന്റ് നില. ആദ്യ ഗെയിം കൈവിട്ടു പോയിടത്തു നിന്നും പൊരുതിക്കയറി ശ്രീകാന്ത് വിജയം പിടിച്ചടക്കുകയായിരുന്നു. 15ാം സീഡായ ജാപ്പനീസ് താരം കെന്റെ നിഷീമോട്ടോയെ 22–2, 21–18 എന്ന മാര്‍ജിനില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഡബിള്‍സില്‍ ചൈനീസ് തായ്പേയുടെ ലീ ജെ ഹുയി-യാങ് പോ സുവാൻ സഖ്യത്തെ 43 മിനിറ്റില്‍ 27–25ന് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെടുത്തി.

Eng­lish Sum­ma­ry: Sind­hu in the third round

You may like this video also

Exit mobile version