Site iconSite icon Janayugom Online

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധു ക്വാര്‍ട്ടറില്‍

ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍. തായ്‌ലന്‍ഡിന്റെ ലോക 10-ാം റാങ്കുകാരി പോണ്‍പാവി ചോച്ചുവോങ്ങിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. 21–14, 21–18 എന്ന സ്കോറിന് ആണ് സിന്ധു വിജയിച്ചത്.തുടര്‍ച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 

ചോച്ചുവോങ്ങിനെതിരെ മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ആദ്യ ഗെയിം 21–14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ കുറച്ച് വിയര്‍ത്തു. 21–18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിറ്റ് നീണ്ടുനിന്നു.
eng­lish summary;sindu in of Quar­ter World Bad­minton Championship
you may also like this video;

Exit mobile version