Site iconSite icon Janayugom Online

ഇന്‍സ്റ്റാഗ്രാം സേഫ് സ്ത്രീ ക്യാമ്പയിനില്‍ യുവഗായിക അമൃത സുരേഷ്

ഓണ്‍ലൈനില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ ഇടം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്‍സ്റ്റാഗ്രാം, ഒരു യൂത്ത് മീഡിയ ആന്‍ഡ് ഇന്‍സൈറ്റ്‌സ് കമ്പനിയായ യുവയുമായി സഹകരിച്ച്, ‘സേഫ് സ്ത്രീ’ പ്രചാരണപരിപാടി പ്രഖ്യാപിച്ചു. പ്ലാറ്റ്ഫോമിലൂടെ ലഭ്യമായ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണു ലക്ഷ്യം. രാജ്യമെങ്ങുമുള്ള യുവജനങ്ങളെ സഹായിക്കുന്നതിനായി, യുവ ഗായിക അമൃത സുരേഷ്, രാജ്യത്തുടനീളമുള്ള വ്യത്യസ്തരായ ഒരു സംഘം ക്രിയേറ്റേഴ്‌സുമായി ചേര്‍ന്ന്, ഈ ബഹുഭാഷാ പരിപാടിയില്‍ പ്രത്യക്ഷപ്പെടും.

”ഇന്‍സ്റ്റാഗ്രാമും യുവയും ചേര്‍ന്നൊരുക്കുന്ന കാമ്പെയ്നിന്റെ ഭാഗമാകുന്നത് ശരിക്കും വിസ്മയകരമായ ഒരനുഭവമാണ്. സോഷ്യല്‍ മീഡിയയിലെ ഓരോ സ്ത്രീയും സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. ഗായികയും ഇന്‍ഫ്ലുവെന്‍സറും എന്ന നിലയില്‍ എനിക്കും ഇത്തരക്കാരെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഇത്തരമൊരു കാമ്പെയ്നിലൂടെ ബോധവല്‍ക്കരണത്തില്‍ എന്റെ കടമ നിറവേറ്റാന്‍ സാധിക്കുമെന്നു ഗായികയായ അമൃത സുരേഷ് പറഞ്ഞു. യുവയുടെ സോഷ്യല്‍ (സ്ട്രാറ്റജി & ക്യാംപയിന്‍) ഹെഡ് അനുഷ ഷെട്ടി പറഞ്ഞു, ”സോഷ്യല്‍ മീഡിയ സ്‌ഫോടനാത്മകമായ വിധത്തില്‍ വളരുകയാണ് — ആളുകള്‍ക്ക്, വിശേഷിച്ചും സ്ത്രീകളും ലൈംഗികമോ സാമൂഹികമോ ആയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ ആളുകളും ഓണ്‍ലൈനില്‍ നേരിടേണ്ടി വരുന്ന വിദ്വേഷവും ഇതേ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നു. വിദ്വേഷത്തെ അനുകമ്പയോടെ നേരിടുന്നതിന് ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്ന് യുവ ബഹുമുഖമായ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു — ഓണ്‍ലൈനില്‍ അനുകമ്പയുള്ളവരായിരിക്കാന്‍ ക്രിയേറ്റേഴ്‌സിനെ ഞങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ട്, അനുകമ്പയെക്കുറിച്ച് ഒരു വര്‍ഷം നീണ്ട പ്രചാരണപരിപാടി ഞങ്ങള്‍ നടത്തി, #SafeStreeOnIn­sta­gram ലൂടെ ഞങ്ങളുടെ പങ്കാളിത്തം അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഉപയോഗത്തിന് ആവശ്യമായ ഉപാധികള്‍ നല്‍കി യുവജനങ്ങളെ സജ്ജരാക്കുതിലൂടെയായിരിക്കുമിത്. ”ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണപരിപാടി രണ്ടു ഭാഗമായിട്ടാണു നടക്കുക. ഒന്ന്, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇടങ്ങള്‍ ഓണ്‍ലൈനില്‍ സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ക്രിയേറ്റേഴ്‌സിനുള്ള ആറു ഭാഗങ്ങളുള്ള ഒരു പരിശീലന പരിപാടി. രണ്ടാമതായി, ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീകള്‍ക്കു ലഭ്യമായിട്ടുള്ള സുരക്ഷാസംവിധാനങ്ങള്‍ എടുത്തു കാണിക്കുന്ന ഒരു ഉള്ളടക്ക പരമ്പര റീല്‍സില്‍ നല്‍കുന്നു. വ്യത്യസ്തരായ ആറു ക്രിയേറ്റര്‍മാര്‍ ആകെ 30 റീല്‍സ് പ്രസിദ്ധപ്പെടുത്തും. അമൃത സുരേഷ്, പൂര്‍ണിമ രവി, അന്തരാ നൈനാ റോയ് മജുംദാര്‍, താന്യ അപ്പാച്ചു, മൈത്രായനീ മഹാന്ത, സമൃദ്ധി പാട്ടീല്‍ എന്നിവരാണ് അവരവരുടെ മാതൃഭാഷകളില്‍ ഇതു ചെയ്യുക, @weareyuvaa എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും ക്രിയേറ്റര്‍മാരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലും ഇവ സംപ്രേഷണം ചെയ്യും.

eng­lish sum­ma­ry;  singer Amri­ta Suresh on Insta­gram Safe Woman Campaign

you may also like this video;

Exit mobile version