Site iconSite icon Janayugom Online

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം (77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയായിരുന്നു. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും പ്രശസ്തയായിരുന്നു. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു റംലാ ബീഗം.

മൃതദേഹം നാളെ ഖബറക്കിയേക്കും. ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യി 1946 ന​വം​ബ​ര്‍ മൂ​ന്നി​ന് ജ​നി​ച്ച റം​ല ബീ​ഗം ഏ​ഴാം വ​യസു മു​ത​ല്‍ ആ​ല​പ്പു​ഴ ആ​സാ​ദ് മ്യൂ​സി​ക് ട്രൂ​പ്പി​ല്‍ ഹി​ന്ദി ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​രു​ന്നു. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. 20 ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ ഓ​ട​യി​ല്‍നി​ന്ന്, ശാ​കു​ന്ത​ളം, ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: map­pi­la­p­at­tu singer ram­la beegum dies
You may also like this video

Exit mobile version