പ്രമുഖ ഗായകൻ സുബീന്‍ ഗാർഗിന്റേത് കൊലപാതകം തന്നെയെന്ന് വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ.
നിയമസഭയെ ആണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീൻ ഗാർഗ് മരിച്ചത്. സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയ സുബീന്, സ്കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയതായിരുന്നു സുബിൻ. സ്കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്.
അനായാസവും ലളിതവുമായി നടപ്പാക്കിയ കൊലപാതകമാണ് ഇത്. മനഃപൂര്‍വമുള്ള നരഹത്യയല്ല, കൊലപാതകമാണ് എന്ന് പ്രാഥമികാന്വേഷണത്തില്‍ അസം പൊലീസ് ഉറപ്പിച്ചു. അതുകൊണ്ടാണ് മരണം സംഭവിച്ച് മൂന്ന് ദിവസത്തിനകം ബിഎന്‍എസ്സിലെ 103-ാം വകുപ്പ് കൂടി കേസില്‍ കൂട്ടിച്ചേര്‍ത്തത്.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതിനു പുറമേ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗായകന്റെ മാനേജരും സംഘത്തിലുള്ളവരുമാണ് അറസ്റ്റിലായത്. ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റിലായി.

