ഝാർഖണ്ഡിലെ സിംഗ്ഭുവില്‍ ആദ്യ വോട്ടെടുപ്പ്. മേയ് 13 നാണ് ഇവിടെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തും.
മാവോയിസ്റ്റ് മേഖലയായ പല ഉൾപ്രദേശങ്ങളും പതിറ്റാണ്ടുകൾക്ക് ശേഷമാണ് വോട്ടിങ്ങിന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പ്രദേശത്ത് ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചുകഴിഞ്ഞെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കുൽദീപ് ചൗധരി പറഞ്ഞു.
118 ഉള്‍നാടന്‍ പോളിങ് ബൂത്തുകളിലേക്ക് ഹെലികോപ്റ്റർ വഴിയാണ് വോട്ടിങ്ങിനുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തിയത്. ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മിഷണറായ ചൗധരി പറഞ്ഞു. കഴിഞ്ഞ വർഷം മാവോയിസ്റ്റുമായി ബന്ധപ്പെട്ട 46 സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശത്ത് 22 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Singhbhu area residents prepare for maiden vote
You may also like this video