Site iconSite icon Janayugom Online

എസ്ഐആര്‍; കണ്ടെത്താന്‍ കഴിയാത്തവര്‍ 16 ലക്ഷം

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 16,32,547 ആയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. എസ്ഐആറിന്റെ ഭാഗമായി 2,55,14,591 ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ നിന്നുള്ള ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബിഎൽഒമാരെ ഏല്പിക്കണം. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകൾ തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

Exit mobile version