Site iconSite icon Janayugom Online

എസ്ഐആര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തൻ യു ഖേല്‍ക്കറുടെ അധ്യക്ഷതയിലാണ് യോഗം. മുമ്പ് മൂന്ന് തവണ ഇതുസംബന്ധിച്ച് യോഗം വിളിച്ചിരുന്നു. അതേസമയം, എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 11 ദിവസം കൊണ്ട് 2.20 കോടി പേര്‍ക്ക് (79.06%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. 

Exit mobile version