ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെന്നിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹിയറിങ് നോട്ടീസ്. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള സൂക്ഷ്മപരിശോധനയ്ക്കായി നേരിട്ട് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാൽ കമ്മിഷന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ, ഉദ്യോഗസ്ഥർ വീട്ടിലെത്തി ഹിയറിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. വോട്ടർ പട്ടികയിലെ രേഖകൾ പ്രകാരം അമർത്യ സെന്നും അദ്ദേഹത്തിന്റെ അമ്മയും തമ്മിലുള്ള പ്രായവ്യത്യാസം 15 വയസിൽ താഴെയാണെന്ന് കണ്ടെത്തിയതിലെ പൊരുത്തക്കേട് പരിഹരിക്കാനാണ് ഹിയറിങ് എന്ന് കമ്മിഷൻ വിശദീകരിക്കുന്നു.
എസ്ഐആര്‍: അമർത്യ സെന്നിന് ഹിയറിങ്ങിന് നോട്ടീസ്

