Site iconSite icon Janayugom Online

എസ്ഐആര്‍ അവലോകന യോഗം മാറ്റി

എസ്ഐആര്‍ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ന് ചേരാനിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 15ലേക്ക് മാറ്റിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ദിവസം തന്നെ യോഗം ചേരാനുള്ള തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഫലം പുറത്തുവരുന്ന ദിവസമായതിനാല്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും അതിന്റെ വിശകലനത്തിലും വിലയിരുത്തലിലും വ്യാപൃതമായിരിക്കുമ്പോൾ നേതാക്കന്മാർക്ക് എസ്ഐആർ യോഗത്തിൽ പങ്കെടുക്കാൻ പ്രയാസമായിരിക്കുമെന്ന് ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗം 15ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ ഹൈസിന്തില്‍ ചേരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Exit mobile version