രാജ്യത്തെ അപായ സൂചന സൈറണുകളുടെ പരീക്ഷണാർത്ഥമുള്ള പ്രവർത്തനം 2026 ഫെബ്രുവരി 1, ഞായറാഴ്ച ഉച്ചയ്ക്ക് 12:00 മണി ക്ക് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ഈ പരീക്ഷണം രാവിലെ 10:00 മണിയ്ക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പതാക ഉയർത്തൽ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമയം ഉച്ചയ്ക്ക് 12:00 മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന പരീക്ഷണ പ്രവർത്തനങ്ങൾ നേരത്തെ അറിയിച്ചിട്ടുള്ളത് പോലെ തന്നെ രാവിലെ 10:00 മണിയ്ക്ക് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
കുവൈത്തിൽ സൈറൺ പരീക്ഷണം: ഫെബ്രുവരി 1‑ന് ഉച്ചയ്ക്ക് 12 മണിക്ക്

