മദ്യനയവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ട് റോസ് അവന്യൂ കോടതി. അതേസമയം അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ബജറ്റ് അവതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും കണക്കിലെടുത്ത് കസ്റ്റഡി ഒഴിവാക്കണമെന്ന് സിസോദിയയുടെ അഭിഭാഷകര്‍ വാദിച്ചു. സിബിഐ പ്രത്യേക കോടതി ജഡ്ജി എം കെ നാഗ്പാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021–22 ലെ പുതുക്കിയ മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പുതുക്കിയ മദ്യനയം പിന്‍വലിച്ചിരുന്നു.
പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എഎപി ആസ്ഥാനത്തിനു ചുറ്റും റോസ് അവന്യൂ കോടതി പരിസരത്തും സിബിഐ ആസ്ഥാനമായ സ്‌കോപ്പ് കോംപ്ലക്സിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഡല്‍ഹിക്ക് പുറമെ ബംഗളുരു, ചണ്ഡിഗഡ്, ഭോപ്പാല്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ചു ചെയ്ത എഎപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
English Summary: Sisodia in CBI custody for five days
You may also like this video