ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജയിലിലെ പീഢനങ്ങളെ കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാൻ സഹോദരിക്ക് അനുമതി നൽകി പാകിസ്ഥാൻ സർക്കാർ.
റാവൽപിണ്ടിയിലെ അഡിയാല ജയിലിനു പുറത്ത് പാർട്ടി അനുയായികൾ തടിച്ചുകൂടിയതിനെത്തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കയാണ്. ഇതിനിടെയാണ് ഖാന്റെ സഹോദരിമാരിൽ ഒരാളായ ഡോ ഉസ്മ ഖാന് അദ്ദേഹത്തെ കാണാൻ അനുമതി നൽകിയതായി പാക് സർക്കാർ വിവരം പുറത്തു വിട്ടത്.
രാജ്യത്തെ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർടി സ്ഥാപകനും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാൻ ഒന്നിലധികം കേസുകളിലായി 2023 ഓഗസ്റ്റ് മുതൽ നടപടി നേരിടുന്നു. 73 കാരനായ അദ്ദേഹം ജയിലിൽ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹം വലിയ പ്രതിഷേധവും പ്രതിന്ധിയും സൃഷ്ടിച്ചു.
ജയിലിനകത്ത് ഇമ്രാൻ ഖാനെ കാണാൻ സഹോദരിക്ക് അനുമതി നല്‍കി പാകിസ്ഥാൻ സര്‍ക്കാര്‍

