Site iconSite icon Janayugom Online

സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബിജെപി നേതാവിന്റെ മകനുള്‍പ്പെടെ പത്തുപേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡിലെ റായ്പൂരിൽ സഹോദരിമാർ കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ മകനുള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റിലായി. സംഘം ഇവരെ വഴി തടഞ്ഞ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സഹോദരിമാരില്‍ ഒരാളുടെ പ്രതിശ്രുതവരനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് പീഡനത്തിനിരയായത്.

പ്രതികളിൽ മൂന്ന് പേരാണ് ആദ്യം ഇവരെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൂവരും ചേർന്ന് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു. മറ്റ് ഏഴ് പ്രതികൾ നാല് മോട്ടോർ സൈക്കിളുകളിലായാണ് സ്ഥലത്തെത്തിയത്. ഇതിനിടെ രണ്ട് സഹോദരിമാരെയും ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന പുരുഷനും കടുത്ത ശാരീരിക പീഡനത്തിന് ഇരയായി. വിവരമറിഞ്ഞ് പൊലീസ് കേസെടുത്തു. ബിജെപി പ്രാദേശിക നേതാവിന്റെ മകനുൾപ്പെടെ പത്തുപേരാണ് അറസ്റ്റിലായത്.

പ്രധാന പ്രതികളിലൊരാളായ പൂനം താക്കൂർ 2023 ഓഗസ്റ്റിൽ മറ്റൊരു കേസില്‍ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പ്രാദേശിക ബിജെപി നേതാവ് ലക്ഷ്മി നാരായൺ സിംഗിന്റെ മകനാണ് പൂനം താക്കൂർ.

Eng­lish Sum­ma­ry: sis­ters were gang-raped; Ten peo­ple, includ­ing BJP lead­er’s son, were arrested

You may also like this video

Exit mobile version