ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൃത്യം പുനരാവിഷ്‌കരിക്കാന്‍ ഡമ്മി എത്തിച്ച് പൊലീസ്. കൊല്ലപ്പെട്ട പത്മ, റോസ്‍ലി എന്നിവരുടെ സമാനമായ വലുപ്പത്തിലുള്ള ഡമ്മി തയ്യാറാക്കിയിട്ടുണ്ട്. കൊച്ചി പൊലീസിന്റെ നിര്‍ദേശം പ്രകാരം പത്തനംതിട്ട പൊലീസാണ് ഡമ്മി തയാറാക്കിയത്.
പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡമ്മി ഉപയോഗിച്ച് ഏതൊക്കെ തരത്തില്‍ കൃത്യം നടത്തിയെന്നത് പ്രതികളെ കൊണ്ടുതന്നെ വിശദീകരിപ്പിക്കും. ഏത് തരത്തിലാണ് കൊലപാതകം നടന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് ഡമ്മി പരീക്ഷണത്തിലൂടെ പരിശോധിക്കുന്നത്.
കഴുത്തറുത്താണ് രണ്ട് സ്ത്രീകളേയും പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. രഹസ്യഭാഗങ്ങളിലുള്‍പ്പെടെ ആയുധം കുത്തിയിറക്കി രക്തം ശേഖരിച്ചതായും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ശേഷം മൃതദേഹം നിരവധി കഷ്ണങ്ങളാക്കി കുഴിച്ചുമൂടുകയായിരുന്നു.
നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്, ലൈല, ഷാഫി എന്നിവരെ ഉച്ചയോടെ തന്നെ എലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ ആരംഭിച്ചിരുന്നു.
English Summary: SIT to reconstruct crime scenes at Elanthoor
You may also like this video