Site icon Janayugom Online

സീത‑അക്ബര്‍: പേരിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

sita

കൊല്‍ക്കത്തയില്‍ മൃഗശാലയിലെ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് ബിജെപി സര്‍ക്കാര്‍ സസ്പെൻഡ് ചെയ്തത്. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി പറഞ്ഞതിന് പിന്നാലെയാണ് നടപടി.
1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പ്രബിൻ ലാൽ അഗർവാൾ. സിംഹങ്ങളെ ബംഗാളിലേക്ക് അയയ്ക്കുമ്പോൾ അക്ബർ എന്നും സീത എന്നും പേര് നൽകിയത് ഇദ്ദേഹമാണ് എന്നാണ് ത്രിപുര സർക്കാർ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, സംഭവത്തിൽ ത്രിപുര സർക്കാർ വൈൽഡ് ലൈഫ് അധികൃതരോട് വിശദീകരണം തേടിയിരുന്നു.

ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നാണ് രണ്ട് സിംഹങ്ങളെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലേക്ക് ഫെബ്രുവരി 12ന് മാറ്റിയത്. എന്നാൽ, അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയിൽ ഹര്‍ജി നൽകുകയായിരുന്നു. 

Eng­lish Sum­ma­ry: Sita-Akbar: Sus­pen­sion of the named IFS officer

You may also like this video

Exit mobile version