വാഹനങ്ങളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി ദേശീയ മോട്ടോര്‍ വാഹന വകുപ്പ്. എട്ട് സീറ്റുള്ള വാഹനങ്ങളിലാണ് ആറ് സീറ്റുകളിലും എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി ഗസറ്റ് വിജ്‍ഞാപനം പുറപ്പടുവിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പൊതു സുരക്ഷ ചട്ട പ്രകാരമുളള കരട് രേഖയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ മുന്നിടിച്ചുണ്ടാകുന്ന അപകടങ്ങലുടെ തീവ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് നാലില്‍ നിന്നും എയര്‍ബാഗിന്റെ എണ്ണം ആറാക്കിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റോഡ് അപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. ഇത്തരം സാഹചര്യത്തിലാണ് നടപടി.
English Summary: Six airbags were mandatory on vehicles
you may also like this video