ലോക ചരിത്രത്തിലാദ്യമായി കമ്യൂണിസ്റ്റുകാർ ബാലറ്റിലൂടെ അധികാരത്തിലെത്തിയത് 1957 ഏപ്രിൽ അഞ്ചിന് കേരളത്തിലാണ്. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമമ്യൂണിസ്റ്റ് മന്ത്രിസഭാ.എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു അന്നു പാര്‍ട്ടി സെക്രട്ടി.ആ സർക്കാർ തുടക്കമിട്ട നയസമീപനങ്ങളാണ് പിന്നീട് കേരളം ലോകത്തിനു മുന്നിൽ മാതൃകയായതിന്റെ അടിസ്ഥാനം.ഭൂപരിഷ്കരണം, കുടികിടപ്പവകാശം, വിദ്യാഭ്യാസ പരിഷ്‌കരണ നിയമം, വ്യവസായശാലകളുടെ പടുത്തുയർത്തൽ, തൊഴിൽ സംരക്ഷണം തുടങ്ങി ഒട്ടനവധി മാറ്റങ്ങൾക്കാണ് കമ്മ്യൂണിസറ്റ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
പാവപ്പെട്ട മനുഷ്യരെ ആത്മാഭിമാനമുള്ളവരാക്കി, അവർക്ക് ആശ്വാസമേകി, തൊഴിലാളികളെ അവകാശങ്ങളുള്ളവരാക്കി, എല്ലാവിഭാഗം ജനങ്ങൾക്കും സാമൂഹ്യനീതി പ്രാപ്യമാക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമായിരുന്നു.പൊതുസമൂഹത്തിൽനിന്ന് ആട്ടിയോടിക്കപ്പെട്ടിരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വരവോടെ സംരക്ഷണമായി. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സർക്കാർ നയിച്ചു. ഇതുവഴി ആത്മാഭിമാനവും അന്തസ്സുമുള്ള ജനതയായി മാറാൻ ഈ സമൂഹങ്ങൾക്കായി.ആ സർക്കാരിനെ കുപ്രസിദ്ധമായ വിമോചനസമരത്തിലൂടെ അട്ടിമറിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലുമേറെ പുരോഗമിക്കുമായിരുന്നു. ജാതി–-മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് സർക്കാർ കണ്ടത്.
സാധാരണക്കാരുടെജീവിതപ്രയാസങ്ങൾക്ക്പരിഹാരംകാണുകയെന്നകാഴ്ചപ്പാടിനെപ്രായോഗികവൽക്കരിക്കുകയായിരുന്നു ആ സർക്കാർ. ജന്മി-ജാതി,നാടുവാഴിത്വ വ്യവസ്ഥിതിയിൽനിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗതിവേഗം പകർന്നത് 57ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിയാരുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തി ആറു പതിറ്റാണ്ട് പിന്നിടുമ്പോള്‍ അതിന്‍റെ പിന്നിലും വികസന രനേഖയുടെ അടിസ്ഥാനത്തിലാണ്
1956ല്‍ തൃശൂരില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനം സമ്മേളനം അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. 1957 ഏപ്രില്‍ അഞ്ചാം തീയതി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഏപ്രില്‍ 11ന് 1957ലെ ഒന്നാം നമ്പര്‍ കുടിയൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെയ്ക്കല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. അതില്‍ ഒരാളെ അയാളുടെ കൈവശ വസ്തുവില്‍ നിന്നും ഒഴിപ്പിക്കുന്നതിന് കോടതിയില്‍ വ്യവഹാരമോ മറ്റു നടപടികളോ നടത്താന്‍ പാടില്ലെന്നും ഒഴിപ്പിക്കുന്നതിനുവേണ്ടി തീര്‍പ്പാകാതെ കിടക്കുന്ന എല്ലാ വിധികളും വ്യവഹാരങ്ങളും സ്റ്റേ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
1957 മെയ് 25ന് ഈ ഓര്‍ഡിനന്‍സ് ആക്ടായി നിലവില്‍ വന്നു. തുടര്‍ന്ന് വിവിധ ഓര്‍ഡിനന്‍സുകളിലൂടെ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെയ്ക്കല്‍ നീയമം ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി. പിന്നീട് കാര്‍ഷിക ബന്ധ ബില്ലില്‍ നിയമസഭ തീരുമാനമെടുക്കുന്നതുവരെ അത് നീട്ടുകയായിരുന്നു.കേരളത്തിലെ ഭൂ ഉടമാ ബന്ധങ്ങളില്‍ സമഗ്രവും സമൂലവുമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചുകൊണ്ടു തയാറാക്കിയിട്ടുള്ളതായിരുന്നു ഈ ബില്ല്.
ഇന്നത്തെ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കു വിധേയമായി കൃഷിഭൂമി കൃഷിക്കാരന് എ മൗലികമായ മുദ്രാവാക്യം നടപ്പില്‍ വരുത്തുന്നതിനുള്ള സംരംഭമാണ് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് സ്ഥിരാവകാശം, കുടിയാനു മര്യാദപ്പാട്ടം, ഭൂ ഉടമസ്ഥതയ്ക്കു പിരിധി നിര്‍ണയിക്കുക, കൃഷിക്കാര്‍ക്ക് അവര്‍ കൈവശം വെയ്ക്കുന്ന ഭൂമി ജന്മികളുടെ കൈയില്‍ നിന്നും ന്യായമായി പ്രതിഫലം കൊടുത്തുകൊണ്ടു വിലയ്ക്കു വാങ്ങാന്‍ അധികാരം നല്‍കുക ഇവയെല്ലാം കൂടി ഉള്‍ക്കൊള്ളുന്ന നിയമനിര്‍മാണം എന്ന നിലയ്ക്കു ഭൂഉടമാ ബന്ധ നിയമനിര്‍മാണത്തിന്റെ ചരിത്രത്തില്‍ ഇത് ഒരു അതിപ്രധാനമായ നാഴികക്കല്ലായിരുന്നു ഈ ബില്ല്
കേരളത്തിലെ ഭൂപരിഷ്‌ക്കാരനിയമങ്ങള്‍ക്കു ദീര്‍ഘമായ ഒരു ചരിത്രമുണ്ട്. ജന്മികള്‍ക്ക് യഥേഷ്ടം ഒഴിപ്പിക്കാനും പാട്ടം പിരിക്കാനും ഉണ്ടായിരുന്ന സ്വേച്ഛാധികാരത്തെ പടിപടിയായി നിയന്ത്രിക്കുകയും യഥാര്‍ത്ഥകൃഷിക്കാര്‍ക്ക് കൂടുതല്‍ കൂടുതല്‍ സംരക്ഷണം നല്‍കുകയും ചെയ്യാനുള്ള ഒരു പരിശ്രമത്തിന്റെ ചരിത്രമാണ്.ഉല്‍പാദനം, വിതരണം, വിഭവ സമാഹരണം, സാമ്പത്തിക ബന്ധങ്ങള്‍ എന്നിവയിലെല്ലാം സംസ്ഥാനത്തെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് കാരണമായി. കാര്‍ഷികരംഗത്തെ ചൂഷണങ്ങളും സാമൂഹികാസമത്വങ്ങളും നീക്കുന്നതിന് ഭൂപരിഷ്‌കരണം സഹായകരമായി.1957 ഏപ്രിൽ അഞ്ചിനു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 11 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടായിരുന്നത്.
സിഅച്യുതമേനോനായിരുന്നു ധനകാര്യം. കെആർഗൗരിയമ്മ റവന്യു, എക്സൈസ് മന്ത്രിയായപ്പോൾ ടി.വി. തോമസിനായിരുന്നു തൊഴിൽ, ഗതാഗത വകുപ്പുകൾ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ, സഹകരണ മന്ത്രിയായി. സ്വതന്ത്രാംഗം വി.ആർ.കൃഷ്ണയ്യർ നിയമ, ജലസേചന, വൈദ്യുതി മന്ത്രിയായി. കെ.പി.ഗോപാലൻ (വ്യവസായം), പി.കെ.ചാത്തൻ മാസ്റ്റർ (തദ്ദേശ ഭരണം), എ.ആർ.മേനോൻ (ആരോഗ്യം), കെ.സി. ജോർജ് (ഭക്ഷ്യം, വനം), പി.എമജീദ് (പൊതുമരാമത്ത്) എന്നിവരായിരുന്നു മറ്റു മന്ത്രിമാർ. ചെങ്ങന്നൂരില്‍ നിന്നും വിജയിച്ച ആർ.ശങ്കരനാരായണൻ തമ്പി ആയിരുന്നു സ്പീക്കർ.
1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ ആയിരുന്നു വോട്ടെടുപ്പ്. 126 മണ്ഡലങ്ങളായിരുന്നു. പക്ഷേ മണ്ഡലങ്ങൾ 114 മാത്രമേ ഉണ്ടായിരുന്നുള്ളൂ. 12 മണ്ഡലങ്ങൾ ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട 11 സീറ്റുകളും പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റുമാണുണ്ടായിരുന്നത്. ഈ സീറ്റുകൾ പ്രത്യേകം മണ്ഡലങ്ങളായിരുന്നില്ല.സംവരണ മണ്ഡലങ്ങളിൽ പൊതുവിഭാഗത്തിൽ ഒരു എംഎൽഎയെയും സംവരണ വിഭാഗത്തിൽ ഒരു എംഎൽഎയെയും തിരഞ്ഞെടുക്കുന്നതായിരുന്നു രീതി.
മുഖ്യമന്ത്രി ഇഎംഎസ് മത്സരിച്ച നീലേശ്വരവും ഇത്തരമൊരു ദ്വയാംഗ മണ്ഡലമായിരുന്നു. നാമനിർദേശം ചെയ്യപ്പെടുന്ന ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും അടക്കം ആകെ നിയമസഭയുടെ അംഗബലം 127 ആയിരുന്നു. 65.49% ആയിന്നു പോളിങ്. ഫലം വന്നപ്പോൾ, 101 സീറ്റിൽ മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടി 60 ഇടത്തു ജയിച്ചു. പാർട്ടി പിന്തുണയുള്ള അഞ്ചു സ്വതന്ത്രരടക്കം പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചു. കേരളത്തില്‍ ഇന്നു കാണുന്ന പുരോഗതിക്ക് നിധാനമായ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചനസമരത്തിലൂടെയാണ് പുറത്താക്കിയത്.വിദ്യാഭ്യാസ കാര്‍ഷികമേഖലകളില്‍ ഇ.എം.എസ്. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചു. വിദ്യാഭ്യാസരംഗത്തെ നിയന്ത്രണം ആദ്യം പ്രശ്നമായത് മതമേധാവികളെയാണ്. കാലാകാലങ്ങളിലായി ജന്മികളായിക്കഴിഞ്ഞവര്‍ക്ക് ഭൂമി നഷ്ടപ്പെടുന്നത് അവരില്‍ ആശങ്ക ഉയര്‍ത്തി.
ഭരണയന്ത്രം ഉപയോഗിച്ച് കാലാകാലങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുകയും തന്‍കാര്യങ്ങള്‍ നടത്തുകയും ചെയ്തിരുന്ന സമ്പന്നവര്‍ഗത്തിനുള്ള മേല്‍ക്കൈ നഷ്ടപ്പെട്ടു. പോലീസ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങള്‍ നാട്ടിലെ താഴേക്കിടയിലുള്ള തൊഴിലാളികളും കര്‍ഷകരും തീരുമാനിക്കുന്നിടത്ത് എത്തിയത് പ്രമാണിവര്‍ഗം ഇഷ്ടപ്പെട്ടില്ല.കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനും കമ്യൂണിസ്റ്റ് ഭരണത്തിന് എതിരായിരുന്നു.
അമേരിക്കന്‍ സാമ്രാജ്യവും ഇതിനെതിരേ രഹസ്യനീക്കം നടത്താന്‍ തുടങ്ങി. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാനേതാക്കളില്‍ പലരും കേരളത്തിലെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തുടങ്ങി. കാർഷിക, വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങളെ എതിർത്ത സ്ഥാപിതതാത്പര്യങ്ങളായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പുറത്താക്കലിൽ കലാശിച്ച വിമോചന സമരത്തിന് പിന്നിലുണ്ടായിരുന്നത്.
സമരത്തിൽ പങ്കെടുത്തവരിൽ ചിലർ തന്നെ അത് അധാർമ്മികമായിരുന്നെന്നും പങ്കെടുത്തതിൽ പശ്ചാത്തപിക്കുന്നെന്നും പിന്നീടു സമ്മതിച്ചിട്ടുണ്ട്.മനുഷ്യനായി ജീവിക്കാൻ പറ്റാതിരുന്ന കാലത്തുനിന്ന് ഈ നാടിനെ മാറ്റത്തിലേക്കും സാമൂഹ്യപരിഷ്‌കരണത്തിലേക്കും 57ലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് നയിക്കാനായി.ചരിത്രപരമായ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്‌ക്ക് പണിയെടുത്താൽ കൂലി ചോദിക്കാനും വഴിനടക്കാനും നല്ല ഭക്ഷണം കഴിക്കാനും നല്ല വസ്‌ത്രം ധരിക്കാനും അക്ഷരം പഠിക്കാനും അറിവ് നേടാനും സാഹചര്യമൊരുക്കിയത് ഈ സര്‍ക്കാരായിരുന്നു
English Summary:Six and a half decades of the Kerala model of development; It has been 65 years since the first Communist government came to power in Kerala on April 5
You may also like this video: