Site iconSite icon Janayugom Online

16കാരിയെ 17കാരനു വിവാഹം ചെയ്‍തു നല്കിയ സംഭവത്തില്‍ ആറ് പേർ അറസ്റ്റിൽ

ശൈശവവിവാഹം നടത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ.17 വയസുള്ള ആൺകുട്ടിയുടേയും 16 വയസുള്ള പെൺകുട്ടിയുടേയും വിവാഹമാണ് നടത്തിയത്. തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം.

ഇരുവരും ഒരേ സ്‍കൂളിലാണ് പഠിക്കുന്നത് .ഇവര്‍ പ്രണയത്തിലാണെന്നറിഞ്ഞതോടെ ‚നാട്ടുകാര്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.വിവാഹത്തിന് മുൻകൈയ്യെടുത്ത രാജാ, അയ്യാവ്, രാമൻ, ഗോപു, നാടിമുത്തു, കന്നിയൻ എന്നിവരാണ് അറസ്റ്റിലായത്.
eng­lish sum­ma­ry; Six arrest­ed for mar­ry­ing 16-year-old to 17-year-old
you may also like this video;

Exit mobile version