ഉത്തരാഖണ്ഡിൽ നിരോധിച്ച കറൻസിയുമായി ആറ് പേർ പിടിയിൽ. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ഹരിദ്വാറിൽ നടത്തിയ റെയ്ഡിലാണ് 4,50, 00, 000 രൂപ വിലമതിക്കുന്ന പഴയ നോട്ടുമായി ഇവരെ പിടികൂടിയത്.
പിടിയിലായവരിൽ മൂന്ന് പേർ ഹരിദ്വാറിൽ സ്വദേശികളും ബാക്കിയുള്ളവർ ഉത്തർപ്രദേശ് സ്വദേശികളുമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സ്പെഷൽ ടാസ്ക് ഫോഴ്സ് സീനിയർ പോലീസ് സുപ്രണ്ട് പറഞ്ഞു.
അതേസമയം, നേരത്തെ ഉത്തർപ്രദേശ് ഫ്ളൈയിംഗ് സ്ക്വാഡ് കാൺപൂരിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
english summary;Six arrested with restricted currency
you may also like this video;