Site icon Janayugom Online

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഒരു വര്‍ഷത്തിനിടെ ആറ് ക്യാപ്റ്റന്മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു വര്‍ഷത്തിനിടയില്‍ ആറ് ക്യാപ്റ്റന്മാര്‍. വിരാട് കോലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഒരു വര്‍ഷത്തിന് ഇടയില്‍ ഇന്ത്യയെ നയിച്ചത്. ഏറ്റവുമൊടുവിലായി അയര്‍ലന്‍ഡ്സിനെതിരെ രണ്ടാം നിര ടീമിനെ പ്ര­ഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് നറുക്ക് വീണത്. ഇതോടെ ഒരു വര്‍ഷത്തിനിടയിലെ ആറാമത്തെ ക്യാപ്റ്റനായി ഹാര്‍ദിക് മാറി. 

കഴിഞ്ഞ ജുലൈയില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ശിഖര്‍ ധവാനെ നായകനാക്കിയതോടെയാണ് ഈ മാറ്റങ്ങളുടെ തുടക്കം. അന്ന് വിരാട് കോലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെട്ട ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിലായതോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ നായകനായി ശിഖര്‍ ധവാനെ നിയോഗിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലിയായിരുന്നു ക്യാപ്റ്റന്‍. 

എന്നാല്‍ ഇന്ത്യ പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്തായതിന് പിന്നാലെ കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. വിന്‍ഡീസിന് എതിരായ ഏകദിനത്തിലും ടി20യിലും രോഹിത് ശര്‍മ്മ തന്നെ ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇ­പ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ രാഹുലിന് പരിക്കേറ്റതോടെ പന്ത് ക്യാപ്റ്റനായി.

Eng­lish Summary:Six cap­tains in a year to lead the Indi­an team
You may also like this video

Exit mobile version