Site iconSite icon Janayugom Online

മഴക്കെടുതിയില്‍ ആറ് മരണം; കോഴിക്കോടും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംസ്ഥാനത്ത് രണ്ടുദിവസമായി തുടരുന്ന മഴക്കെടുതിയില്‍ ആറ് മരണം. പത്തനംതിട്ടയിലെ വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു. പൂവൻമല ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ ചാണ്ടി മാത്യു, മക്കളായ ബ്ലെസി, ഫെബി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് നാട്ടുകാർ ആദ്യഘട്ടത്തിൽ തിരച്ചിൽ നടത്തിയത്.
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ കോ‍ഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
അച്ചന്‍കോവില്‍, പമ്പ, മണിമല എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. അത്തിക്കയം വില്ലേജിൽ റെജി ചീങ്കയിൽ (60) എന്നയാൾ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ടയുടെ മലയോര മേഖലകളിൽ വീണ്ടും കനത്ത മഴ പെയ്യുകയാണ്. ശബരിമല പമ്പാ ത്രിവേണിയിൽ വെള്ളം കയറി. പത്തനംതിട്ട ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3 ക്യാമ്പുകളിലായി 23 പേരെ മാറ്റി പാർപ്പിച്ചു. പാലാ ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. പാലാ മൂന്നാനിയിൽ വെള്ളം കയറിയത് മൂലം തടസപ്പെട്ടു. പനക്കപ്പാലത്തു വെള്ളകെട്ടിൽ കുടുങ്ങിയ സ്വകാര്യ ബസ് നാട്ടുകാർ ചേർന്ന് ഏറെ പണിപെട്ടാണ് കയറ്റിയത്. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ കോ‍ഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. അടുത്ത നാല് ദിവസം മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശമുണ്ട്. ജില്ലയിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു. അടുത്ത നാല് ദിവസത്തേക്ക് ക്വാറികൾ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ ലഭ്യമായ ക്വാറി ഉത്പന്നങ്ങൾ നീക്കുന്നതിനു തടസ്സമില്ല. വെള്ളച്ചാട്ടങ്ങളും നദീതീരമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും. എല്ലാ സന്നദ്ധ പ്രവർത്തകരെയും തയ്യാറാക്കി നിർത്താനും ജെ.സി.ബി, ലോറി തുടങ്ങിയ ഭാരവാഹനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. വിവരങ്ങൾക്ക് കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം 0495 2371002. ടോൾഫ്രീ നമ്പർ – 1077.

Eng­lish Sum­ma­ry: Six die in rains; Con­trol rooms were opened at Kozhikode and Pathanamthitta

You may like this video also

Exit mobile version