Site icon Janayugom Online

അമേരിക്കയില്‍ കൊടുങ്കാറ്റില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് മര ണം

tornado

യുഎസിലെ അയോവ സംസ്ഥാനത്തിലെ മാഡിസൺ കൗണ്ടിയിൽ ശനിയാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍ നാല് മുതിർന്നവരും രണ്ട് കുട്ടികളും മരിച്ചു. വിനാശകാരിയായ കൊടുങ്കാറ്റില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊടുങ്കാറ്റിനെത്തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥ വളരെ മോശമായി. നിലവില്‍ കാറ്റ് കിഴക്കന്‍ ദിശയിലേക്ക് സഞ്ചരിക്കുന്നതായാണ് വിവരം. അടുത്തിടെയുണ്ടായ കൊടുങ്കാറ്റില്‍ ഏറ്റവും മോശമായതാണ് ഇന്നുണ്ടായതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം

ഡിസംബറിൽ അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റില്‍ 79 പേരോളം മരിച്ചിരുന്നു.

Eng­lish Sum­ma­ry: Six die in storm in US

You may like this video also

Exit mobile version