Site iconSite icon Janayugom Online

യാത്രയ്ക്കിടെ വിമാന എന്‍ജിന്‍ തകരാറിലായ ആറ് സംഭവങ്ങള്‍

ഈ വര്‍ഷം ഇതുവരെ യാത്രയ്ക്കിടെ ആറ് വിമാന എന്‍ജിനുകള്‍ നിന്നുപോയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇക്കാലയളവില്‍ അടിയന്തര മുന്നറിയിപ്പ് ആയി പൈലറ്റ് മൂന്ന് മേയ് ഡേ കോള്‍ നല്‍കിയതായും കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
ഇന്‍ഡിഗോയുടെയും സ്പൈസ് ജെറ്റിന്റെയും രണ്ട് വീതവും എയര്‍ ഇന്ത്യയുടെയും അലയന്‍സ് എയറിന്റെയും ഓരോന്നും വിമാന എന്‍ജിനുകളുമാണ് യാത്രയ്ക്കിടെ നിന്നുപോയത്. ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഒരു കെട്ടിടത്തില്‍ ഇടിച്ച് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റേത് ഉള്‍പ്പെടെയാണ് മൂന്ന് മേയ് ഡേ കോളുകള്‍. മറ്റു രണ്ടു മേയ് ഡേ കോളുകള്‍ ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റേയുമാണെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ രാജ്യസഭയെ അറിയിച്ചു. 

Exit mobile version