ജമ്മുകശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ നഗ്രിയാന മേഖലയിലാണ് സംഭവം.ലത്തീഫ് റാത്തർ, അബ്ദുൾ റഹ്മാൻ, മൊഹമദ് ഇർഫാൻ, ഗുലാം ഹസൻ, അത്ത മുഹമദ്, സുബൈർ അഹമദ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്നും തെന്നി മാറി കൊക്കയിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേര് സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
English Summary: six k‑illed in car accident
You may like this video also