Site icon Janayugom Online

കര്‍ണാടകയിലെ ഹാസനില്‍ കാറും, ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം

കര്‍ണാടകയിലെ ഹാസനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം ആറ് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

ചിക് ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകന്‍ രവികുമാര്‍ , അദ്ദേഹത്തിന്റെ ഭാര്യ നേത്ര ഇവരുടെ മകന്‍ ചേതന്‍ എന്നിവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു സംഘം

Eng­lish Summary: 

Six killed in car-truck col­li­sion in Kar­nataka’s Hassan

You may also like this video:

Exit mobile version