Site iconSite icon Janayugom Online

കാലിഫോർണിയയിൽ വിമാനാപകടത്തിൽ ആറു പേർ മരിച്ചു

planeplane

കാലിഫോർണിയയിലെ മുരീറ്റയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വിമാനാപകടത്തില്‍ ആറുമരണം. ഫ്രഞ്ച് വാലി എയർപോർട്ടിന് സമീപം സെസ്ന ബിസിനസ്സ് ജെറ്റ് തകർന്നു വീണാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരെയും സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പുലർച്ചെ 4.15 ന്, ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനം സാൻ ഡിയാഗോയിൽ നിന്ന് 65 മൈൽ വടക്ക് ഭാഗത്താണ് തകർന്നതെന്ന് എഫ്എഎ പറയുന്നു. യാത്രക്കാരുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

സംഭവത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും എഫ്‌എഎയും അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Six killed in plane crash in California

You may also like this video

Exit mobile version