Site iconSite icon Janayugom Online

ആറ് ലക്ഷം വ്യാജ ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കി

ആറ് ലക്ഷത്തോളം വ്യാജ ആധാര്‍ കാര്‍ഡുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഎഐ) റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം.
വ്യാജ ആധാര്‍ രജിസ്ട്രേഷനുകള്‍ കണ്ടെത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 5,98,999 വ്യാജ ആധാര്‍ നമ്പറുകളാണ് റദ്ദാക്കിയത്. 

ആധാര്‍ നമ്പറുകള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കുന്നതിനായി ഫേസ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെമോഗ്രാഫിക് മാച്ചിങ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മിക്കവാറും എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിലും വര്‍ധനയുണ്ടായി. ആധാര്‍ വിവരങ്ങള്‍ കൂട്ടത്തോടെ ചോര്‍ന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Eng­lish Summary:Six lakh fake Aad­haar cards cancelled
You may also like this video

Exit mobile version