Site icon Janayugom Online

ജമ്മുവില്‍ ഒരു കുടുംബത്തിലെ ആറുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജമ്മുവിലെ സിന്ധ്ര പ്രദേശത്തെ വീട്ടില്‍ അമ്മയും പെണ്‍മക്കളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സക്കീന ബീഗം, മക്കളായ നസീമ അക്തർ, റുബീന ബാനോ, മകൻ സഫർ സലിം, രണ്ട് ബന്ധുക്കളായ നൂർ‑ഉൽ-ഹബീബ്, സജാദ് അഹമ്മദ് എന്നിവരാണ് മരിച്ചത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നും, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Six mem­bers of a fam­i­ly were found dead at home in Jammu
You may also like this video

Exit mobile version