Site iconSite icon Janayugom Online

മനുഷ്യരെ ചന്ദ്രോപരിതലത്തിലെത്തിച്ച ആറ് ദൗത്യങ്ങള്‍

ആറ് ചന്ദ്രദൗത്യമാണ് മനുഷ്യരെ ചന്ദ്രോപരിതലത്തിലെത്തിച്ചത്. ആദ്യത്തേത് 1969 ജൂലെെ 21നായിരുന്നു. ആദ്യം ചന്ദ്രനില്‍ കാല്‍കുത്തിയത് നീല്‍ ആംസ്ട്രോങ്ങാണ്. രണ്ടാമതായി കാലുകുത്തിയത് ബസ് ആല്‍ഡ്രിനും. “ഒരു മനുഷ്യന്റെ ചെറിയ കാല്‍വയ്പ്. മാനവരാശിയുടെ വന്‍ കുതിച്ചുചാട്ടം” ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയപ്പോള്‍ നീല്‍ ആംസ്ട്രോങ് പറഞ്ഞ വാക്കുകളാണിവ. ആംസ്ട്രോങ്ങും ആല്‍ഡ്രിനും 21 മണിക്കൂര്‍ 36 മിനിറ്റ് നേരം ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചു. അവര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും പരീക്ഷണങ്ങള്‍ നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. അമേരിക്കയുടെ അപ്പോളോ-11 ദൗത്യമാണ് ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ചത്. ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചപ്പോള്‍ മെെക്കള്‍ കോളിന്‍സ് “കൊളംബിയ” പേടകത്തിലിരുന്ന് എല്ലാം നിയന്ത്രിച്ചു. അപ്പോളോ-11 ദൗത്യത്തിന്റെ ഭാഗമായി ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചപ്പോള്‍ മെെക്കള്‍ കോളിന്‍സ് നിയന്ത്രണ പേടകത്തില്‍ ഏകാന്തവാസത്തിലായിരുന്നു.
അപ്പോളോ-11 മുതല്‍ അപ്പോളോ — 17 വരെയുള്ള ദൗത്യങ്ങളാണ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രോപരിതലത്തിലെത്തിച്ചത്.
അപ്പോളോ — 13 ദൗത്യം മനുഷ്യരെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതില്‍ പരാജയപ്പെട്ടു. ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങി. അപ്പോളോ-11 ദൗത്യത്തില്‍ ഭാഗമായിരുന്ന നീല്‍ ആംസ്ട്രോങ് 2012ലും മെെക്കള്‍ കോളിന്‍സ് 2021ലും അന്തരിച്ചു. ബസ് ആല്‍ഡ്രിന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് 92 വയസായി.
1972 ഡിസംബര്‍ 14ന് അപ്പോളോ-17 ദൗത്യത്തിലുണ്ടായിരുന്ന യൂണിന്‍ സെര്‍നാനാണ് അവസാനമായി ചന്ദ്രോപരിതലത്തില്‍ നടന്നത്.
അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തില്‍ നടന്ന മൂന്നുപേര്‍ കൂടി ഇന്ന് ജീവിച്ചിരിപ്പുണ്ട്. അപ്പോളോ-15ലെ ഡേവിഡ് സ്കോട്ട്, അപ്പോളോ-16 ലെ ചാള്‍സ് ഡ്യൂക്ക്, അപ്പോളോ-17ലെ ഹരിസണ്‍ ഷ്മിഡ്ത് എന്നിവരാണ് ബസ് ആല്‍ഡ്രിനെ കൂടാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Six mis­sions that brought humans to the moon

You may like this video also

Exit mobile version