Site iconSite icon Janayugom Online

ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ചാല്‍ ആറുമാസം തടവ്

crackerscrackers

ഡൽഹിയിൽ ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചാൽ ആറ് മാസം വരെ തടവും 200 രൂപ പിഴയും ശിക്ഷ. തലസ്ഥാനത്ത് പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വില്പന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 9 ബി പ്രകാരം മൂന്ന് വർഷം തടവ് ശിക്ഷയും ലഭിക്കും.
നിയന്ത്രണം 2023 ജനുവരി ഒന്ന് വരെ തുടരും. ഇതുസംബന്ധിച്ച ബോധവല്കരണ കാമ്പയിന് നാളെ തുടക്കം കുറിക്കുമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. 

Eng­lish Sum­ma­ry: Six months impris­on­ment for burst­ing fire­crack­ers in Delhi

You may like this video also

Exit mobile version