മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ഒമ്പത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ആറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
റായ്ഗഡ് ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് മരണം 1,48,412 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ 145 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. മുംബൈയില്‍ ഇതുവരെ 23,87,929 കേസുകളും 40,133 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 98.17 ശതമാനവും മരണനിരക്ക് 1.82 ശതമാനവുമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വ്യക്തമാക്കി.ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും കോവിഡ് ഭീഷണി ആശങ്ക ഉയര്‍ത്തുന്നത്.
English Summary:six new covid cases in mumbai
You may also like this video