പാക്കിസ്ഥാനില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ അതിർത്തി രക്ഷാസേന(ബിഎസ്എഫ്) പിടികൂടി. ബോട്ട് കണ്ടെത്തിയ കണ്ടൽകാടും ചതുപ്പും നിറഞ്ഞ പ്രദേശത്ത് നിന്നുമാണ് ഒളിച്ചിരുന്ന ഇവരെ പിടികൂടിയത്. രണ്ട് ഘട്ടങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. 11 ബോട്ടുകൾ ഉണ്ടായിരുന്നതിനാൽ കൂടുതൽ ആളുകൾ ഇവിടെഎത്തിയിരിക്കാമെന്ന നിഗമനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടലിലും നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ വ്യോമസേനയുടെയും ബിഎസ്എഫിന്റെയും ഗുജറാത്ത് പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്. ഗുജറാത്തിലെ ഭുജിന് സമീപം പാക്കിസ്ഥാന് അതിര്‍ത്തിയിലെ ഹരാമിനല്ലയില്‍ പട്രോളിംഗിന് ഇടയിലാണ് 11 ബോട്ടുകള്‍ കണ്ടെത്തിയത്. തീരത്ത് അടുപ്പിച്ച നിലയിലായിരുന്നു ബോട്ടുകൾ. ബോട്ടുകളിൽ എത്തിയവർ ആരെന്നതിൽ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല.
english summary;Six people arrived in fishing boats from Pakistan were arrested
you may also like this video;