Site icon Janayugom Online

പാ​ക്കി​സ്ഥാ​നി​ൽ നിന്ന് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളിലെത്തിയ ആ​റ് പേ​ർ പിടിയിൽ

പാ​ക്കി​സ്ഥാ​നി​ല്‍ ​നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​റ് പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന(​ബി​എ​സ്എ​ഫ്) പി​ടി​കൂ​ടി. ബോ​ട്ട് ക​ണ്ടെ​ത്തി​യ ക​ണ്ട​ൽ​കാ​ടും ച​തു​പ്പും നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് നി​ന്നു​മാ​ണ് ഒ​ളി​ച്ചി​രു​ന്ന ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 11 ബോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വി​ടെ​എ​ത്തി​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സു​ര​ക്ഷാ ഉദ്യോഗസ്ഥർ.

സം​ഭ​വ​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ട​ലി​ലും നി​രീ​ക്ഷ​ണം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ വ്യോ​മ​സേ​ന​യു​ടെ​യും ബി​എ​സ്എ​ഫിന്റെ​യും ഗു​ജ​റാ​ത്ത് പൊ​ലീ​സിന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഗു​ജ​റാ​ത്തി​ലെ ഭു​ജി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഹ​രാ​മി​ന​ല്ല​യി​ല്‍ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് 11 ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തീ​ര​ത്ത് അ​ടു​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോ​ട്ടു​ക​ൾ. ബോ​ട്ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ആ​രെ​ന്ന​തി​ൽ യാ​തൊ​രു സൂ​ച​ന​ക​ളും ലഭിച്ചിരുന്നില്ല.

eng­lish summary;Six peo­ple arrived in fish­ing boats from Pak­istan were arrested

you may also like this video;

Exit mobile version