Site iconSite icon Janayugom Online

സോളാർ പാനൽ നിർമ്മാണ ഫാക്ടറിയിലെ വാട്ടർ ടാങ്ക് തകർന്ന് ആറ് പേർ മരിച്ചു

സോളാർ പാനൽ നിർമ്മാണ ഫാക്ടറിയിലെ വാട്ടർ ടാങ്ക് തകർന്ന് ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ എംഐഡിസി ബുട്ടിബോറി പ്രദേളത്തുള്ള ആവാദ ഇലക്ട്രോ പ്രൈവറ്റ് ലിമിറ്റഡിലാണ് രാവിലെ 9.30 ഓടെ സംഭവം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാഗ്പൂർ പൊലീസ് സൂപ്രണ്ട് ഹർഷ് പോദ്ദാർ പറഞ്ഞു. ജോലിക്കിടെ വാട്ടർ ടാങ്ക് പൊട്ടി തൊഴിലാളികളുടെ മുകളിൽ വീഴുകയായിരുന്നു. തുടർന്ന് പൊലീസിനെയും അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരയും വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് ഹർഷ് പോദ്ദാർ പറഞ്ഞു.

Exit mobile version