ലഡാക്കിലെ ഡർബുക്കില്‍ വാഹനം തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം റോഡിൽ നിന്ന് തെന്നി തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ബസിൽ 25 ഓളം പേർ ഉണ്ടായിരുന്നു. രണ്ട് വിദ്യാർത്ഥികളും മൂന്ന് അധ്യാപകേതര ജീവനക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ജീവനക്കാരും വിദ്യാർത്ഥികളും.