Site iconSite icon Janayugom Online

ബംഗാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഡാര്‍ജിലിംഗില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബംഗാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഡാര്‍ജിലിംഗില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കനത്തമഴയെത്തുടര്‍ന്ന മിരിക്കില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് മിരികിലെ ജസ്ബിർ ബസ്തി മേഖലയിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലിലാണ് രണ്ട് പേർ മരിച്ചത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുർഘടമായ ഭൂപ്രദേശവും മോശം കാലാവസ്ഥയും ആണെങ്കിലും ഡാർജിലിംഗ് ജില്ലാ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.കാലിംപോങ് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തുടർച്ചയായ മഴ വ്യാപക നാശനഷ്ടമുണ്ടാക്കുകയും കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

നിരവധി റോഡുകൾ ഒറ്റപ്പെടുകയും ആശയവിനിമയ ബന്ധങ്ങൾ തടസ്സപ്പെടുകയും ചെയ്തു. സിലിഗുരിയെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയായ ദേശീയപാത 717ഇ‑യിൽ പെഡോങ്, ഋഷികോല എന്നിവിടങ്ങൾക്കിടയിലുണ്ടായ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി സ്തംഭിപ്പിച്ചു. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ കനത്ത മഴ കാരണം ഏറെ വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.ഡാർജിലിംഗ് ജില്ലയിലെ പ്രധാന നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളായ മിരിക്കിനെയും കുർസിയോങ്ങിനെയും ബന്ധിപ്പിച്ചിരുന്ന ദുധിയ ഇരുമ്പ് പാലവും തകർന്നു.

ഇത് മേഖലയിലെ ഗതാഗതത്തെ പൂർണ്ണമായി ബാധിച്ചു.ഇതിനുപുറമെ, കുർസിയോങ്ങിനടുത്ത് ദേശീയപാത 110‑ൽ ഹുസൈൻ ഖോലയിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പ്രധാന റോഡുകൾ അടഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു.

Six peo­ple report­ed dead in Dar­jeel­ing after land­slides trig­gered by heavy rains in Bengal

Exit mobile version