Site iconSite icon Janayugom Online

ന്യൂഡില്‍സ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു

BiharBihar

ബിഹാറില്‍ ന്യൂഡില്‍സ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. രാവിലെ പത്തു മണിയോടെയാണ് ന്യുഡില്‍സ് ഫാക്ടറിയില്‍ സ്ഫോടനമുണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രവൻ കുമാര്‍ പറ‍ഞ്ഞു. ഒരു കിലോ മീറ്റര്‍ വരെയുളള സമീപ പ്രദേശങ്ങളില്‍ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും പൊലീസും സംഭവ സ്ഥലത്ത് എത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Eng­lish : Six peo­ple were killed when a boil­er explod­ed at a noo­dles factory
You may like this video also

Exit mobile version