Site icon Janayugom Online

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു

accident

നൈനിറ്റാൾ ജില്ലയിലെ കലാദുങ്കി മേഖലയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍‍ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.

നൈനിറ്റാൾ ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, വിനോദസഞ്ചാരികൾ നൈനിറ്റാൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു. കാലധുങ്കിയിലെ നാൽനി പ്രദേശത്ത് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്.
രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാരുണ്ടായിരുന്നു.

പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിട്ടുണ്ടെന്നും അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞു വരികയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Six peo­ple were killed when a tourist bus over­turned into gorge

You may also like this video

Exit mobile version