Site iconSite icon Janayugom Online

ഹമാസിനെതിരെ പ്രതിഷേധിച്ച ആറുപേരെ തട്ടിക്കൊണ്ടുപോയി വധിച്ചു

പലസ്തീനിൽ ഹമാസിനെതിരെ പ്രതിഷേധിച്ച ആറുപേരെ തട്ടിക്കൊണ്ടുപോയി വധിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് കാസർക്കാർ ഹമാസിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നിരവധിപേരെ പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടു പോയതായും കാണാനില്ലെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ഹമാസ് ഗാസയുടെ അധികാരം ഒഴിയണം എന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് സമര രംഗത്തിറങ്ങിയത്. 

ഈ പ്രതിഷേധത്തിന് തൊട്ടുപിന്നാലെയാണ് ഗാസയിൽ നിന്ന് ആളുകളെ കാണാതാവുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത 22 വയസ്സുകാരനായ ഒഡേ നാസർ അൽ റബൈ മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഗാസയിലെ നസ്രത്ത് അഭയാർത്ഥി ക്യാമ്പിൽ 22 കാരനായ മറ്റൊരു യുവാവിനെ ഇരുകാലുകളിലും വെട്ടിയ ശേഷം പരസ്യമായി കൊലപ്പെടുത്തിയതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 

Exit mobile version